ചെങ്ങോട്ടുമലയില്‍ സിപിഎം ജനങ്ങളെ കബളിപ്പിച്ച് നാടകം കളിക്കുന്നു; കെ.കെ രമ
കൂട്ടാലിട: ചെങ്ങോട്ടുമലയില്‍ ഡെല്‍റ്റ കമ്പനിക്കുവേണ്ടി ജനങ്ങളെ കബളിപ്പിച്ച് സിപിഎം കളിക്കുന്ന നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആര്‍എംപിഐ നേതാവ് കെ.കെ രമ പറഞ്ഞു. കൂട്ടാലിടയില്‍ ചെങ്ങോട്ട്മല ഭരണ-രാഷ്ട്രീയ- മാഫിയ കൂട്ടുകെട്ടിനെതിരെ ആര്‍എംപിഐ നടത്തിയ പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന അതിജീവന സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന സിപിഎം ഇവിടെമാത്രം നാടകം കളിക്കുകയാണ്. കുറച്ചുദിവസം സമരസമിതി സമരം നടത്തി പിന്നീട് ഖനന മാഫിയക്ക് മല തീറെഴുതാം എന്നതാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.

അവര്‍ക്ക് ഇപ്പോള്‍ ഭയം. ആര്‍എംപിഐ ഈ സമരത്തോടൊപ്പം എന്നുമുണ്ടാകും. സമരത്തിനെത്തുന്ന ആളുകളുടെ എണ്ണമല്ല, മറിച്ച് നാം എടുക്കുന്ന നിലപാടുകളാണ് സമരത്തിന്റെ ശക്തി.ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ നിലപാടിനെതിരെയാണ് സിപിഎം സമരം ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കേണ്ടെന്ന് ആര്‍എംപി്‌ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.
ചീഫ് സെക്രട്ടറി ഇറക്കുന്ന ഉത്തരവ്നി യന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ പിണറായി വിജയന്‍ രാജിവച്ച് പോകണമെന്ന് വേണു പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍പൊടിയട്ടുകൊണ്ടുള്ള സമര പ്രഹസനം നടത്തി ഖനന മാഫിയക്ക് വേണ്ടി ദല്ലാള്‍പണിയെടുക്കുകയാണ് സിപിഎം എന്ന് വേണു വ്യക്തമാക്കി.
Comments
Post a Comment