നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE
വയനാട് ജില്ലയിലെ തൊവരിമലയിൽ കർഷകരും ആദിവാസി കളും നടത്തുന്ന ഭൂസമരത്തിന് മുഴുവൻ ജനാധിപത്യവാദികളും സാംസ്കാരിക സംഘടനകളും വ്യക്തികളും പിന്തുണ നൽകണമെന്ന് ഗ്രാമം സാംസ്കാരിക വേദി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ബഹിഷ്കൃതരാകുകയോ പ്രാന്തവൽകരിക്കപ്പെടുകയോ ചെയ്ത ആദിവാസികളെയും ദളിതരെയും ഇടതുപക്ഷമുൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ടീയ പാർട്ടികൾ ഇത്രകാലവും അവഗണിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇന്നും മണ്ണിൽ പണിയെടുത്തിരുന്ന അടിസ്ഥാന വർഗ്ഗം കോളനികളിൽ കുടിയിരുത്ത പ്പെടുകയും ഇടനിലക്കാർ ഭൂ വുടമകളാവുകയും ചെയ്തത്. അച്യുതമേനോൻ സർക്കാർ കണ്ടു കെട്ടിയ മിച്ച ഭൂമിയിൽ ഭൂരിപക്ഷവും ഇന്നു കുത്തക തോട്ടങ്ങൾ കൈയ്യടക്കിയിരിക്കുകയാണ്. അതിനെതിരെ നടപടിയെടുക്കേണ്ട മാറി മാറി വന്ന സർക്കാരുകൾ കുത്തകകൾക്ക് അനുകൂലമായ നടപടികളാണ് കൈക്കൊള്ളുന്നത്. ജനതക്ക് അവകാശപ്പെട്ട ഈ ഭൂമി തോട്ടം മാഫിയയിൽ നിന്നും പിടിച്ചെടുത്ത് അർഹരായവർക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യണം .
നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത്.
കൃഷി ഉപജീവന മാർഗമാകുന്ന ഒരു പുതിയ കാർഷിക സംസ്കാരം നിലവിൽ വരണം .അത് തൊഴിലില്ലായ്മക്കും ഭക്ഷ്യ ദൗർലഭ്യത്തിനും ഒരു പരിഹാരമാകും. അതു കൊണ്ട് ഒരു രണ്ടാം ഭൂപരിഷ്കരണം വിളംബരം ചെയത് ഈ സമരം അവസാനിപ്പിക്കുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് ഉണ്ടാവണം .

Comments
Post a Comment