മധുവിന്റെ സഹോദരിയെ നിസാരവത്കരിക്കരുത്

K A S Haaji എഴുതുന്നു

അട്ടപ്പാടിയിൽ ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയുടേത് ആശ്രിത നിയമനമല്ല. പഠിച്ചും പരീക്ഷയെഴുതിയും തന്നെ വന്നതാണ്.


പൈങ്കിളി ഫീച്ചറെഴുത്തുകാരും സോഷ്യൽ മീഡിയാ പോരാളികളും അവരെ ഇങ്ങനെ നിസ്സാരവത്കരിക്കരുത്. മനുഷ്യർ പൊരുതി ജയിക്കുന്നതിനെ അങ്ങനെ വേണം കാണാൻ.

മധു കൊല്ലപ്പെടുന്ന നാളുകളിലായിരുന്നു അവരുടെ നിയമനത്തിനുള്ള അഭിമുഖം നടന്നത്. കായിക ക്ഷമതയടക്കമുള്ള പരിശോധനകളും എഴുത്തു പരീക്ഷയും അതിന് മുമ്പ് നടന്നു. ആ സ്ഥാനത്തെത്തുന്നതിലെ അവരുടെ കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനുമാണ് നമ്മൾ അഭിനന്ദനം നല്കേണ്ടത്.

മധുവിന്റെ പെങ്ങൾക്ക് ജോലി കൊടുത്ത ഇടതു പക്ഷ സർക്കാരിന് അഭിനന്ദനമെന്നല്ല സോഷ്യൽ മീഡിയാ പോരാളികൾ പറയേണ്ടത്.

അത് സർക്കാരിനെ ചെറുതാക്കലാണ്. സർക്കാർ ചെയ്ത ചാരിറ്റിയല്ല ഇത്.
ആദിവാസി മേഖലകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി മധുവിന്റെ സഹോദരിയെപ്പോലുള്ളവരെ സംസ്ഥാന സർവീസിലെടുക്കുന്നത് ഒരു നയവും സമീപനവും പ്രവർത്തന പദ്ധതിയുമാക്കിയതിനാണ് സർക്കാരിന് കയ്യടിക്കേണ്ടത്. അതാണ് അതിലെ ശരി. നയങ്ങളും കീഴ് വഴക്കങ്ങളുമാണ് ഉണ്ടാകേണ്ടത്. ഒരു ജനതയ്ക്ക് ആത്മാഭിമാനമാണ് നല്കേണ്ടത്. ഭിക്ഷയല്ല.
ആദിവാസികളിൽ നിന്ന് ഇനിയുമിനിയും പോലീസ് ഓഫീസർമാരുണ്ടാകണം.
മധുവിന്റെ ദുരന്തം ഇനിയാവർത്തിക്കപ്പെടരുത്.
സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാൻ ഒരു മടിയുമില്ല. വിമർശിക്കേണ്ടവയെ വിമർശിക്കുക തന്നെ ചെയ്യും.
അട്ടപ്പാടിയിൽ വിദ്യാസമ്പന്നരായ തൊഴിൽ രഹിതരായ നിരവധി ആദിവാസികളുണ്ട്. ഇനിയും സ്പെഷ്യൽ റിക്രൂട്ട്മെൻറുകൾ നടക്കണം.

Comments

Popular posts from this blog

ചെങ്ങോട്ടുമലയില്‍ സിപിഎം ജനങ്ങളെ കബളിപ്പിച്ച് നാടകം കളിക്കുന്നു; കെ.കെ രമ

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE