വടകരയിലെ CPM വിമത സ്ഥാനാർത്ഥിക്ക് നേരെ വധശ്രമം
മുൻ സിപിഎം നേതാവും , തലശ്ശേരി മുനിസിപ്പൽ കൗൺസിലറും ഇത്തവണ വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മത്സരിച്ച COT നസീറിന് നേരെ വധശ്രമം.
തലശ്ശേരി ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് നസീറിനെ ഒരു സംഘം ക്രിമിനലുകൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
തലശ്ശേരി ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് നസീറിനെ ഒരു സംഘം ക്രിമിനലുകൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നസീറിനെ മേപ്പയ്യൂർ ടൗണിൽ വെച്ച് CPM പ്രവർത്തകർ അക്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നസീറിനെ അക്രമിക്കും എന്ന് പോലീസ് ഇൻറലിജൻസ് റിപ്പോർട്ട് ഉള്ളതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.
Comments
Post a Comment