ബാങ്ക് കുറ്റവിമുക്തമായോ സാര്‍….? സര്‍ഫാസി നിയമത്തിന്റെ ബലത്തില്‍ ബാങ്കുകള്‍ കാണിക്കുന്ന കൊള്ള ചര്‍ച്ചചെയ്യാതെ നെയ്യാറ്റിന്‍കരയിലെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം നോക്കുന്നവരോട് സിവിക് ചന്ദ്രന്‍ ചോദിക്കുന്നു….

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യകുറിപ്പടക്കം പുറത്തുവന്നതോടെ ബാങ്കിന്റെ ജപ്തി എന്ന കാര്യം എല്ലാവരും വിസ്മരിക്കുകയാണ്.

കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളും പീഡനങ്ങളും പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴും അവരുടെ വീട് ജപ്തിചെയ്യാനെത്തിയ ബാങ്ക് തന്നെയാണ് ഒന്നാംപ്രതി. ബാങ്ക് കുറ്റവിമുക്തമായോ സാര്‍ എന്ന് സിവിക് ചന്ദ്രന്‍ ചോദിക്കുന്നു. സര്‍ഫാസി നിയമം സാധാരണക്കാരന് എത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് എല്ലാവരും ഇപ്പോള്‍ ആ കുടുംബത്തിലെ മന്ത്രവാദവും സ്ത്രീധന പീഡനവും ചര്‍ച്ചചെയ്യുന്നു. എന്നാല്‍ യഥാര്‍ഥ വില്ലന്‍ അപ്പോഴും മറഞ്ഞിരുന്ന് ചിരിക്കുകയാണ്…. സിവിക് ചന്ദ്രന്റെ കുറിപ്പ് വായിക്കാം

ബാങ്ക് കുറ്റവിമുക്തമായോ ,സര്‍?

അമ്മായിയമ്മയും മന്ത്രവാദിയും
കഥയില്‍ പ്രവേശിച്ചതോടെ
കനറാ ബാങ്ക് കുററവിമുക്തമായോ?

ഇല്ല, സര്‍
ഒരമ്മയും മകളും ജീവനൊടുക്കണ്ടി വന്ന സംഭവത്തില്‍ അമ്മായിയമ്മക്കും മന്ത്രവാദിക്കും കൂടെ പങ്കുണ്ടാവാം .പക്ഷെ
പ്രധാന പ്രതി ബാങ്ക് തന്നെ….

ബംഗാള്‍ ക്ഷാമത്തിന് ശേഷം
ബ്‌റിട്ടീഷ് പാര്‍ലമെന്റ് പ്രത്യേക സെഷന്‍
ചേര്‍ന്നാണ് വായ്പാനയം രൂപപ്പെടുത്തിയത്:

ദീര്‍ഘകാല കടങ്ങളാണ് നല്‍കേണ്ടത്
മിനിമം പലിശയേ ഈടാക്കാവു
കടം തിരിച്ചുപിടിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തരുത്
അപമാനകരമായ വിധത്തില്‍ കടം തിരിച്ചുപിടിക്കാന്‍ ശ്രമിക്കരുത്
കടം തിരിച്ചടക്കാനാവാതെ വന്നാല്‍
എപ്പോള്‍ ,എങ്ങനെ ,എത്ര ഗഡുക്കളായി എന്നെല്ലാം ഗ്രാമസഭയാണ് തീരുമാനിക്കേണ്ടത് …

ഒരു കൊളോണിയല്‍ ഭരണകൂടത്തിന്റെ യഥാര്‍ഥ്യബോധത്തില്‍ വെള്ളം ചേര്‍ക്കാനാണ് സ്വാതന്ത്ര്വാനന്തരം നാം ശ്രമിച്ചത് .
കര്‍ഷക ഭാരതം വ്യവസായ ഇന്ത്യയും
ഉല്പാദക ഭാരതം ഉപഭോക്തൃ ഇന്ത്യയുമായി മാറുകയായിരുന്നല്ലോ
ഏറ്റവുമൊടുവില്‍ ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ മറവിലാണ് സര്‍ക്കാര്‍ ബാധ്യതകള്‍ കയ്യൊഴിയുന്നത്

ഇനി നമ്മുടെ കഥയിലേക്ക് വരു
5 ലക്ഷമാണ് കടമെടുത്തത്
8 ലക്ഷത്തോളും തിരിച്ചടച്ചു
കുടിശ്ശിക 7 ലക്ഷത്തോളം …..

മുഖ്യ കാരണം ജപ്തിയല്ലെന്ന്
പ്രചരിപ്പിക്കുന്നവര്‍ ആരോടൊപ്പം ?
ആ ആത്മഹത്യാ കുറിപ്പിനെ കേവലമായെടുക്കരുതേ…
അവരുമുണ്ടാകാം പ്രതിപ്പട്ടികയില്‍
എന്നാല്‍ പ്രതിക്കൂട്ടില്‍ ഒന്നാമതായി
എനിക്കു കൂടെ അക്കൗണ്ട് ഉള്ള
ബാങ്കേ, നിങ്ങള്‍……


Comments

Popular posts from this blog

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE

ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...