സി.ഒ .ടി നസീറിനെതിരായ അക്രമണം കാടത്തം കോടിയേരിയുടെ പ്രസ്താവന അങ്ങേയറ്റം അപലപിക്കേണ്ടത്‌എന്‍.വേണു
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീറിനെതിരായ വധശ്രമം സിപിഎമ്മിന്റെ കാടത്തമാണെന്ന് ആര്‍എംപി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.
എതിരഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയ ഭീകരതയാണ് സി.പി.എം കേരളത്തില്‍ തുടരുന്നത്.
തലശ്ശേരിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പാര്‍ട്ടി വിട്ട് പോയവരെയാണ് സി.പി.എം കൊന്നതില്‍ കൂടുതലും. ഇതിന്റെ ഏറ്റവും പൈശാചിക രൂപമായിരുന്നു ടി.പി ചന്ദ്രശേഖരന്‍ വധം. സി.ഒ.ടി നസീറിനെതിരായ വധശ്രമത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് വ്യക്തമാകുന്നതാണ് കോടിയേരിയുടെ പ്രസ്താവന.
അക്രമത്തെ അപലപിക്കാന്‍ തയ്യാറാകാത്ത അദ്ദേഹം വെട്ടി നുറുക്കപ്പെട്ട നസീറിനെ കൊതുകിനോട് ഉപമിച്ച് പരിഹസിക്കുകയാണ് ചെയ്തത്. വടകരയിലെ സ്ഥാനാര്‍ഥിയായ പി. ജയരാജനും തലശ്ശേരി എം.എല്‍.എ ഷംസീര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ഗൂഡാലോചന അക്രമത്തിന് പിന്നില്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തു കൊണ്ടുവരാന്‍ പൊലിസ് തയ്യാറാകണമെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments
Post a Comment