RMPI യുടെ ശബ്ദം ഇത്തവണ പാർലിമെന്റിലെത്തും....

ഒഞ്ചിയ രക്തസാക്ഷികളുടെ മണ്ണിൽ നിന്നും പിറവി എടുത്ത ആർ എം പി എന്ന വിപ്ലവ പാർട്ടി ഇത്തവണ പാർലിമെന്റിലെത്തിയാലും അത്ഭുതപ്പെടാനില്ല.

ആർ എം പി യുടെ (RMPI) രൂപീകരണത്തിനു മുമ്പും തൃശൂരിലെ തളിക്കുളത്തും പാലക്കാടും കേരളത്തിലെ വിവിധ ജില്ലകളിലും " ആർ.എം.പി" പ്രവർത്തനം തുടങ്ങിയിരുന്നു. സ: ടി പി  റവല്യൂഷ്ണറി മാർക്സിസ്റ്റ് പാർട്ടിയെ ഒരു സംഘടനാ രൂപത്തിൽ കേരളത്തിനും ഇന്ത്യക്കും പരിചയപ്പെടുത്തിയത്.അതിന് അദ്ദേഹത്തിന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനും...

സഖാവിന്റെ കൊലപാതകത്തിനു ശേഷം കോഴിക്കോട് നടന്ന പ്രഥമ സമ്മേളനത്തോടു കൂടി സംസ്ഥാന പാർട്ടിയായും 2017ൽ പഞ്ചാബിൽ വെച്ചു നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ 1 പതിമൂന്നോളം സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും സമരസംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് RMPl എന്ന ദേശീ പാർട്ടി പ്രവർത്തനവും ആരംഭിച്ചു. കൊല്ലപ്പെടുന്നതിനു മുമ്പും ചന്ദ്രശേഖരൻ തുടങ്ങി വെച്ച പ്രവർത്തനത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ.

പഞ്ചാബിൽ RMPl ക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് ഗുരുദാസ്പൂർ.ഗുരുദാസ്പൂർ ലോക്സഭാ മണ്ഡലത്തിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളായ ബോവയിലും സുജൻ പൂരും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ RMPl മത്സരിക്കുകയും ബോവയിൽ 13545 വോട്ടും സുജൻപൂരിൽ 10553 വോട്ടും നേടുകയുണ്ടായി. ബോവയിൽ മത്സരിച്ച സ: ലാൽ ചന്ദ്കടാറു ചക് ആണ് ഗുരുദാസ്പൂർ മണ്ഡലത്തിൽ കുടം ചിഹ്നത്തിൽ മത്സരിക്കുന്ന ആർ എം പി ഐ സ്ഥാനാർത്ഥി.

ആർ എം പി ഐ തനിച്ചല്ല ഇവിടെ മത്സരിക്കുന്നത്. CPI, BSP, ലോക് ഇൻസാഫ് പാർട്ടി, പഞ്ചാബ് ഏകതാ പാർട്ടി, നവ പഞ്ചാബ് പാർട്ടി എന്നിവർ കൂടി ചേർന്ന PDA (Punjab Democratic Allaince പഞ്ചാബ് ജനാധിപത്യ സഖ്യം) മുന്നണി രൂപീകരണത്തിലൂടെയാണ്.

നവ പഞ്ചാബ് പാർട്ടി നേതാവ് ധരം വിർ ഗാന്ധി നിലവിൽ എം പിയാണ്. AAP യിൽ നിന്നും പുറത്തു വന്നാണ് പുതിയ പാർട്ടി രൂപീകരിച്ചത്. പഞ്ചാബ് ഏകതാ പാർട്ടി നേതാവ് സുഖ് പാൽ സിംഗ് ഖൈറ നിലവിൽ പഞ്ചാബ് അസംബ്ലി എം എൽ എ ആണ്. അദ്ദേഹമായിരുന്നു 2018 ജൂലൈ വരെ പ്രതിപക്ഷ നേതാവ് .അതിനു ശേഷം AAP യിൽ നിന്നും പുറത്തു വന്നാണ് പഞ്ചാബ് ഏകതാ പാർട്ടിക്ക് രൂപം നൽകിയത്.മറ്റൊരു ഘടകകക്ഷിയായ ലോക് ഇൻസാഫ് പാർട്ടിക്ക് രണ്ട് എം എൽ എ മാരാണ് പഞ്ചാബ് നിയമസഭയിലുള്ളത്.

ആർ എം പി ഐ കഴിഞ്ഞാൽ രണ്ടാമത് വലിയ കമ്യൂണിസ്റ്റ് പാർട്ടിയാണ് CPI. BSP യും പഞ്ചാബിൽ ശക്തമായ വേരുള്ള പാർട്ടിയാണ്.

NDTV അടക്കമുള്ള മാധ്യമങ്ങൾ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടികയിൽ ആർഎംപി ഐയും ഉൾപ്പെടുത്തിയതിനുള്ള കാരണങ്ങൾ വേറെയുമുണ്ട്.

RMPlയുടെ മുഖ്യ എതിരാളി BJP ക്കു വേണ്ടി മത്സരിക്കുന്ന ബോളിവുഡ് താരം സണ്ണി ഡിയോളാണ്.ബാലക്കോട്ആക്രമണത്തിൽ രാജ്യത്തിന് വല്ല ഗുണവുമുണ്ടായോ എന്ന ചോദ്യത്തിന് "ഏത് സ്ട്രൈക് എന്ത് സ്ട്രൈക് എനിക്കതൊന്നും അറിയില്ല തെരഞ്ഞെട്ടപ്പു ജയിച്ചാൽ മാത്രം മതി എന്ന മാധ്യമങ്ങളോടുള്ള മറുപടി തന്നെ ധാരാളം മതി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളുടെ അപചയവും മൂല്യച്യുതിതിയും വലതുപക്ഷത്തിനും വർഗ്ഗീയ ഫാസിസ്റ്റുകൾക്കും ശക്തിപകരുന്നുണ്ട് എന്നത് ഒളിച്ചിരുന്ന് നെടുവീർപ്പിടാനുള്ളതല്ല. ഇടതുപക്ഷം എന്താണെന്നും അതിൽ കമ്യൂണിസ്റ്റു പാർട്ടികൾക്കുള്ള പങ്കും രാജ്യം ആകാംഷയോടെ നോക്കിക്കാണുന്ന സന്ദർഭമാണിത്. ഇടതുപക്ഷ
ത്തിന്റെ അട്ടിപ്പേറവകാശം ലിഖിതമല്ല. അത് പ്രവർത്തത്തിലധിഷ്ഠിതമാണ്. മാനവികതയോടുള്ള കൂറും മനുഷ്യത്ത പരമായ പെരുമാറ്റവും മാർക്സിയൻ ദർശനത്തിന്റെ ഭാഗമാണ്. അത് നിരാശയിൽ മുക്കിക്കളയേണ്ടതല്ല.മാർക്സ് എഴുതിയിടത്തു തന്നെ നിൽക്കുകയല്ല വേണ്ടത് ഹെഗലനിസത്തിൽ നിന്നും മാർക്സിലേക്കും ഏംഗൽസും ലെനിനും ഗ്രാംഷിയും സാറയും.. സംഭാവനകളെല്ലാം മർദ്ദിത ചൂഷിത മാനവ മോചനത്തിനുള്ളതാണ്.

ആ ഉത്തരവാദിത്തത്തിലേക്ക് ആർ എം പി ഐ തയ്യാറായിക്കഴിഞ്ഞു എന്ന സൂചന കൂടി ഈ തെരഞ്ഞെടുപ്പ് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഉമേഷ് ബാബുവിന്റെ വാക്കുകൾ കടമെടുത്താൽ അധികാരത്തോടും ഭരണകൂടത്തോടും ആർ.എം.പി ഐ യുദ്ധം പ്രഖ്യാപിക്കുകയാണ്...



Comments

Popular posts from this blog

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE

ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...