ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...

ഷിദീഷ് ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം :-

പ്രൊപ്പഗാണ്ട മേക്കിങ്ങിൽ മോദിയെ വെല്ലാൻ ലോകത്ത് മറ്റാരാളുണ്ട് എന്ന് തോന്നുന്നില്ല. മോദിയെ "വിഡ്ഢിയെന്ന്" വിളിക്കുന്ന നമ്മൾ "ബുദ്ധിമാന്മാരെല്ലാം" ക്യു നിന്ന് അയാളുടെ പ്രൊപ്പഗാണ്ടയിൽ ഏതെങ്കിലും വിധത്തിൽ പാർട്ടിസിപ്പേറ്റ് ചെയ്ത് അയാളുടെ പ്രൊപ്പഗാണ്ടയെ വൻ വിജയമാക്കി മാറ്റുന്നവരാണ്.


ഇന്ന് പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

ബിഹാർ 8
ഉത്തർ പ്രദേശ് 13
പശ്ചിമബംഗാൾ 9
മധ്യപ്രദേശ് 8
ജാർഖണ്ഡ് 3
ചണ്ഡിഗഡ് 1
ഹിമാചൽ പ്രദേശ് 4
പഞ്ചാബ് 13
മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്ബൂത്തിൽ പോവുന്നത്.

കഴിഞ്ഞ 6 ഫേസുകളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ BJP തകർന്നടിയും എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അയാൾ കളിച്ച അവസാനത്തെ പ്രൊപ്പഗാണ്ടയാണ് കേദാര്നാഥിൽ നമ്മൾ കണ്ടത്. 59 സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് തലേന്ന് മാധ്യമങ്ങൾ ചർച്ച ചെയ്തത് റാഫേൽ അല്ല, ചൗക്കിദാർ ചോർ അല്ല,  ആൾക്കൂട്ട കൊലപാതകമല്ല, രാഹുൽ ഗാന്ധിയെ അല്ല, കർഷക ആതമഹത്യയല്ല, ദളിത്‌ അട്രോസിറ്റി അല്ല, ഇലക്ഷൻ ലീഡിങ് ട്രെൻഡുകൾ അല്ല The One and Only Modi. അതും തീർത്ഥാടന വേഷത്തിലുള്ള മോദി.

ഹിന്ദു മജോറിറ്റിയുള്ള ഒരു രാഷ്ട്രത്തിൽ ഹിന്ദു പുണ്യഭൂമിയായി കരുതുന്ന കേദാർനാഥിൽ പ്രധാനമന്ത്രി തീർത്ഥാടനം നടത്തുന്ന ദൃശ്യങ്ങൾ മീഡിയയിൽ നിറഞ്ഞു. സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെയാണെങ്കിലും നമ്മളും നന്നായി പണിചെയ്തു. പരസ്യകമ്പനികൾ പറയുന്ന തിയറികളിൽ 'നെഗറ്റീവ്' പബ്ലിസിറ്റി എന്ന വാക്കില്ല. പബ്ലിസിറ്റി മാത്രമേ ഉള്ളൂ. എന്തെല്ലാം ട്രോളുകൾ ഉണ്ടാക്കിയാലും അത് മോദിക്കും BJP യ്ക്കും ഇന്നത്തെ ഒരു ദിവസം ഗുണം മാത്രമേ ചെയ്യൂ. അത് വോട്ടായി മാറും. 7 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായുള്ള  59 മണ്ഡലങ്ങളിൽ പല മണ്ഡലങ്ങളിലെയും റിസൾട്ടുകൾ മാറാൻ അത് ഉപകരിച്ചേക്കും.

ആത്യന്തികമായി വിജയി അയാൾ മാത്രമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ് ലിങ്ക് : https://m.facebook.com/story.php?story_fbid=2736728313009116&id=100000159232921

Comments

Popular posts from this blog

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE