Posts

വിദ്യാഭ്യാസക്കച്ചവട ലോബിയുടെ ധാർഷ്ഠ്യം കാരണം തുടർ പഠനം മുടങ്ങിയ പെൺകുട്ടിക്ക് ഉടൻ സഹായം ലഭ്യമാക്കണം: റവല്യൂഷണറി യൂത്ത്

Image
കോളേജ് ഹോസ്റ്റലിലെ റാഗിംങ്ങിലും, മാനസിക പീഡനത്തിലും മനംനൊന്ത് പഠനം നിർത്തേണ്ടി വന്ന നഴ്സിംഗ് വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാതെ കഴിഞ്ഞ രണ്ടു വർഷമായി തമിഴ്നാട്ടിലെ പേരമ്പല്ലൂർ ശ്രീനിവാസൻ കോളജ് ഓഫ് നഴ്സിംഗ് അധികൃതരുടെ ക്രൂരതയിൽ പഠനം തുടരാനാവാതെ പ്രയാസപ്പെടുകയാണ് കോഴിക്കോട്  ചേളന്നൂരിലെ കൂലി തൊഴിലാളികളായ പി.ഷാജിയുടെയും, കെ.എം ജിവിഷയുടെയും മകളായ ആതിര. കഴിഞ്ഞ രണ്ടു വർഷമായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടും സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാൻ തയ്യാറാകാത്ത കോളജ് മാനേജ്മെന്റ് നടപടി മൂലം തുടർ പഠനം പോലും മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എസ്.എസ്.എൽ.സിക്കും, +2 വിനും ഉന്നത വിജയം നേടിയ ആതിര തനിക്ക് ഇഷ്ടപ്പെട്ട തൊഴിൽ മേഖല സ്വപ്നം കണ്ടാണ് നഴ്സിംഗ് കോഴ്സിന് ചേരാൻ തീരുമാനിച്ചത്. എന്നാൽ തന്റെ പ്രതീക്ഷകളെ മുഴുവൻ തല്ലി കെടുത്തുന്ന മാനസിക-ശാരീരിക പീഡനത്തെ തുടർന്ന് ആതിരയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് ആദ്യവർഷത്തെ ഒന്നര ലക്ഷത്തോളം ഫീസ് അടച്ചതും, ആതിരയുടെ സർട്ടിഫിക്കറ്റുകളും തിരിച്ച് നൽകാൻ മാനേജ്മെന്റ് ഇത് വരെതയ്യാറായിട്ടില്ല.  സാമ്പത്തികമായി ഏറെ

ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത് - റവല്യൂഷണറി യൂത്ത്

Image
ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഡോ. പായല്‍ തദ്‌വിക്ക് സീനിയര്‍മാരില്‍ നിന്നുമുണ്ടായ സ്വത്വ പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ ഭില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുസ്ലീമായ ഡോ. പായല്‍ തദ്‌വിയെ സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ആദിവാസി സ്വത്വം പറഞ്ഞു മാനസികമായി പീഢിപ്പിച്ചതിനു പുറമെ പഠനത്തിന്റെ ഭാഗമായ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു സീനിയര്‍മാര്‍. സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയാണ് ഡോ. പായല്‍ തദ്‌വി. ഈ വിഷയത്തെ രാജ്യമൊട്ടാകെയുള്ള മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാതി വിവേചനം എന്നു മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നത് അതീവ വേദനാജനകമാണ്. വര്‍ഗ്ഗീയ-വംശീയ-ജാതീയ വിവേചനവും അതെത്തുടര്‍ന്നുള്ള പീഢനവും ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്യയുടെ കാരണമായി കാണേണ്ടതുണ്ട്. നിലവില്‍ ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്

സ്വന്തം പാർട്ടി സഖാക്കളെ ആക്രമിച്ചു പരിശീലിക്കുന്ന CPM യുവത്വം

Image
സി.പി.എം. പ്രവർത്തകനെ അക്രമിച്ച സംഭവം: എസ്.എഫ്.ഐ. നേതാവ് അറസ്റ്റിൽ വടകര: സി.പി.എം. പ്രവർത്തകനെ അക്രമിച്ച കേസിൽ എസ്.എഫ്.ഐ. ഏരിയാ വൈസ് പ്രസിഡന്റും DYFI പ്രാദേശിക നേതാവുമായ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയരാജ്  അറസ്റ്റിൽ. അറസ്റ്റിലായ അക്ഷയ്‌രാജ്  വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.സി.പി.എം. പ്രവർത്തകനായ കീഴൽ കുട്ടോത്ത് വലിയപറമ്പത്ത് ഷാജുവിനെയാണ് (43) മേയ് 21-ന് രാത്രി മാരകായുധങ്ങളുമായി മൂന്നംഗ സംഘം അക്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പി ജയരാജന്  വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നവരും ജയരാജനുമായി അടുപ്പമുള്ളവരുമാണ് ആക്രമിച്ച ആളും അക്രമത്തിൽ പരിക്കേറ്റയാളും . അക്രമത്തിൽ പരിക്കേറ്റ ഷാജു  പാർട്ടിയുടെ പ്രാദേശിക നേതാവ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെകൂടി പിടികിട്ടാനുണ്ട്. ഇവർക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്.നേരത്തെ ഷാജുവിന്റെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്ത

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

Image
തലശ്ശേരിയിൽ വച്ച് അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രാദേശിക സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീർ. തന്നെ ആക്രമിക്കാനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരിൽ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സി ഒ ടി നസീർ പറഞ്ഞു.  ആക്രമണത്തെക്കുറിച്ച്  പാർട്ടി അന്വേഷിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ  വെറും പാർട്ടി അന്വേഷണം കൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പൊലീസ് ശരിയായ ദിശയിൽ അന്വേഷണം നടത്തണമെന്നും സി ഒ ടി നസീർ പറഞ്ഞു. വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച എം വി ജയരാജനും വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജനും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരുടെയും വാദങ്ങളെ തള്ളിക്കൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് സി ഒ ടി നസീർ വ്യക്തമാക്കിയിരിക്കുന്നത്. വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം കൗൺസില

ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...

Image
ഷിദീഷ് ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം :- പ്രൊപ്പഗാണ്ട മേക്കിങ്ങിൽ മോദിയെ വെല്ലാൻ ലോകത്ത് മറ്റാരാളുണ്ട് എന്ന് തോന്നുന്നില്ല. മോദിയെ "വിഡ്ഢിയെന്ന്" വിളിക്കുന്ന നമ്മൾ "ബുദ്ധിമാന്മാരെല്ലാം" ക്യു നിന്ന് അയാളുടെ പ്രൊപ്പഗാണ്ടയിൽ ഏതെങ്കിലും വിധത്തിൽ പാർട്ടിസിപ്പേറ്റ് ചെയ്ത് അയാളുടെ പ്രൊപ്പഗാണ്ടയെ വൻ വിജയമാക്കി മാറ്റുന്നവരാണ്. ഇന്ന് പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാർ 8 ഉത്തർ പ്രദേശ് 13 പശ്ചിമബംഗാൾ 9 മധ്യപ്രദേശ് 8 ജാർഖണ്ഡ് 3 ചണ്ഡിഗഡ് 1 ഹിമാചൽ പ്രദേശ് 4 പഞ്ചാബ് 13 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്ബൂത്തിൽ പോവുന്നത്. കഴിഞ്ഞ 6 ഫേസുകളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ BJP തകർന്നടിയും എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അയാൾ കളിച്ച അവസാനത്തെ പ്രൊപ്പഗാണ്ടയാണ് കേദാര്നാഥിൽ നമ്മൾ കണ്ടത്. 59 സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് തലേന്ന് മാധ്യമങ്ങൾ ചർച്ച ചെയ്തത് റാഫേൽ അല്ല, ചൗക്കിദാർ ചോർ അല്ല,  ആൾക്കൂട്ട കൊലപാതകമല്ല, രാഹുൽ ഗാന്ധിയെ അല്ല, കർഷക ആതമഹത്യയല്ല, ദളിത്‌ അട്രോസിറ്റി അല്ല, ഇലക്ഷൻ ലീഡിങ് ട്രെൻഡുകൾ അല

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE

Image
വയനാട് ജില്ലയിലെ തൊവരിമലയിൽ കർഷകരും ആദിവാസി കളും നടത്തുന്ന ഭൂസമരത്തിന് മുഴുവൻ ജനാധിപത്യവാദികളും സാംസ്കാരിക സംഘടനകളും വ്യക്തികളും പിന്തുണ നൽകണമെന്ന് ഗ്രാമം സാംസ്കാരിക വേദി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ബഹിഷ്കൃതരാകുകയോ പ്രാന്തവൽകരിക്കപ്പെടുകയോ ചെയ്ത ആദിവാസികളെയും ദളിതരെയും ഇടതുപക്ഷമുൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ടീയ പാർട്ടികൾ ഇത്രകാലവും അവഗണിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇന്നും മണ്ണിൽ പണിയെടുത്തിരുന്ന അടിസ്ഥാന വർഗ്ഗം കോളനികളിൽ കുടിയിരുത്ത പ്പെടുകയും ഇടനിലക്കാർ ഭൂ വുടമകളാവുകയും ചെയ്തത്. അച്യുതമേനോൻ സർക്കാർ കണ്ടു കെട്ടിയ മിച്ച ഭൂമിയിൽ ഭൂരിപക്ഷവും ഇന്നു കുത്തക തോട്ടങ്ങൾ കൈയ്യടക്കിയിരിക്കുകയാണ്. അതിനെതിരെ നടപടിയെടുക്കേണ്ട മാറി മാറി വന്ന സർക്കാരുകൾ കുത്തകകൾക്ക് അനുകൂലമായ നടപടികളാണ് കൈക്കൊള്ളുന്നത്. ജനതക്ക് അവകാശപ്പെട്ട ഈ ഭൂമി തോട്ടം മാഫിയയിൽ നിന്നും പിടിച്ചെടുത്ത് അർഹരായവർക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യണം . നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല  അടിസ്ഥാനവർഗ്ഗത്തിന്  കൃഷി ഭൂമിയാണ് വേണ്ടത്. കൃഷി ഉപജീവന മാർഗമാകുന്ന ഒരു പുതിയ കാർഷിക സംസ്കാരം നിലവിൽ വരണം

സി.ഒ .ടി നസീറിനെതിരായ അക്രമണം കാടത്തം കോടിയേരിയുടെ പ്രസ്താവന അങ്ങേയറ്റം അപലപിക്കേണ്ടത്‌എന്‍.വേണു

Image
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീറിനെതിരായ വധശ്രമം സിപിഎമ്മിന്റെ കാടത്തമാണെന്ന് ആര്‍എംപി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.  എതിരഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയ ഭീകരതയാണ് സി.പി.എം കേരളത്തില്‍ തുടരുന്നത്. തലശ്ശേരിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പാര്‍ട്ടി വിട്ട് പോയവരെയാണ് സി.പി.എം കൊന്നതില്‍ കൂടുതലും. ഇതിന്റെ ഏറ്റവും പൈശാചിക രൂപമായിരുന്നു ടി.പി ചന്ദ്രശേഖരന്‍ വധം. സി.ഒ.ടി നസീറിനെതിരായ വധശ്രമത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് വ്യക്തമാകുന്നതാണ് കോടിയേരിയുടെ പ്രസ്താവന. അക്രമത്തെ അപലപിക്കാന്‍ തയ്യാറാകാത്ത അദ്ദേഹം വെട്ടി നുറുക്കപ്പെട്ട നസീറിനെ കൊതുകിനോട് ഉപമിച്ച് പരിഹസിക്കുകയാണ് ചെയ്തത്. വടകരയിലെ സ്ഥാനാര്‍ഥിയായ പി. ജയരാജനും തലശ്ശേരി എം.എല്‍.എ ഷംസീര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ഗൂഡാലോചന അക്രമത്തിന് പിന്നില്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തു കൊണ്ടുവരാന്‍ പൊലിസ് തയ്യാറാകണമെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.