ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത് - റവല്യൂഷണറി യൂത്ത്
ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഡോ. പായല്‍ തദ്‌വിക്ക് സീനിയര്‍മാരില്‍ നിന്നുമുണ്ടായ സ്വത്വ പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ ഭില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുസ്ലീമായ ഡോ. പായല്‍ തദ്‌വിയെ സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ആദിവാസി സ്വത്വം പറഞ്ഞു മാനസികമായി പീഢിപ്പിച്ചതിനു പുറമെ പഠനത്തിന്റെ ഭാഗമായ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു സീനിയര്‍മാര്‍. സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയാണ് ഡോ. പായല്‍ തദ്‌വി. ഈ വിഷയത്തെ രാജ്യമൊട്ടാകെയുള്ള മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാതി വിവേചനം എന്നു മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നത് അതീവ വേദനാജനകമാണ്. വര്‍ഗ്ഗീയ-വംശീയ-ജാതീയ വിവേചനവും അതെത്തുടര്‍ന്നുള്ള പീഢനവും ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്യയുടെ കാരണമായി കാണേണ്ടതുണ്ട്. നിലവില്‍ ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്...